Skip to main content

Posts

ശ്രീ ലളിതാ സഹസ്രനാമം

ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ശ്രീ ലളിതാ സഹസ്ര നാമം. തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത്‌ ഇവിടെ എന്നാണ് ഐതീഹ്യം. ആദ്യമായി ലളിത സഹസ്രനാമം ചൊല്ലപ്പെട്ടതും, ആദ്യമായി ഇത് ഹയഗ്രീവന് ഉപദേശം കിട്ടിയതും, ഹയഗ്രീവനിൽ നിന്നും മനശ്യനു കിട്ടിയതും ഒക്കെ തുടങ്ങുന്നത് ഇവിടെ നിന്നും ആണ്. ശ്രീ ലളിതാ സഹസ്രനാമസ്തോത്രം  ഹയഗ്രീവമുനിയും  അഗസ്ത്യമഹർഷിയും  തമ്മിലുള്ള സംവാദമായിട്ടാണ്  ഈ  സ്തോത്രം പറയപ്പെട്ടിരിക്കുന്നത് വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ ഭഗവതിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും, നിശ്‌ചയം. മാത്രമല്ല ജാതകദോഷം, ഗ്രഹദോഷം, ശാപദോഷം, പാപദോഷം, സുകൃതക്ഷയം തുടങ്ങി എല്ലാ ദോഷങ്ങളും ദിവസവുമുള്ള നാമജപത്തില്‍ ലയിച്ചില്ലാതെയ...